തലവെട്ടിമാറ്റിയാലും താൻ മമത ബാനർജിക്കൊപ്പം നില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി

കല്‍ക്കത്ത: ബിജെപിയിലേക്ക് ചേരുന്നതായി പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. കൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിലാണ് മമത ബാനർജിയുടെ അനന്തരവനും ടിഎംസിയുടെ നേതാവുമായ അഭിഷേക് ബാനർജി യുടെ വിശദീകരണം .

എന്റെ നേതാവ് മമത ബാനർജിയാണ്

.”ടിഎംസിയുടെ വിശ്വസ്തനായ പടയാളിയാണ് ഞാൻ. ബിജെപിയിൽ ചേരുന്നുവെന്ന് പറയുന്നവർ നുണകൾ പ്രചരിപ്പിക്കുകയാണ്. തല വെട്ടിമാറ്റിയാലും മമത ബാനർജിക്കു സിന്ദാബാദ് പറയും,” എന്ന് അദ്ദേഹം വ്യക്തമാക്കി.അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിക്ഷിപ്ത താൽപര്യക്കാർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഷേക് ബാനർജി ആരോപിച്ചു

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →