പള്‍സര്‍ സുനിയെ സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുളളതായി പോലീസ് റിപ്പോർട്ട്

കൊച്ചി|പള്‍സര്‍ സുനി ഹോട്ടലിലേക്ക് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി തുടർന്ന് ഹോട്ടലിന്റെ ചില്ല് ഗ്ലാസ് തകര്‍ത്തതായും പരാതിയിലുണ്ട്. ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തെന്നും എഫ്ഐആറില്‍ പറയുന്നു. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കുറുപ്പുംപടി പോലീസ് ക്രൈബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് പള്‍സര്‍ സുനി വീണ്ടും കേസില്‍ അകപ്പെട്ടിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. പോലീസ് റിപ്പോര്‍ട്ടില്‍ പള്‍സര്‍ സുനിയെ സ്ഥിരം കുറ്റവാളിയെന്നായി കണ്ടെത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →