കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ

കോട്ടയം | മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്തിനെ, പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. ഫെബ്രുവരി 24 ന് ഉച്ചയോടെയായിരുന്നു സംഭവം.മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസിൽ നിന്നാണ് അജിത്തിനെ വിജിലന്‍സ് സംഘം പിടികൂടിയത്.ഉച്ച സമയത്തായിരുന്നു അറസ്റ്റ് നടന്നത്.

പരാതിക്കാരന്‍ ഈ തുകയുമായി അജിത്തിനെ സമീപിക്കുകയായിരുന്നു.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയില്‍ നിന്നും സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്ത് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അതേസമയം, പരാതിക്കാരന്‍ ഈ തുകയുമായി അജിത്തിനെ സമീപിച്ചപ്പോൾ വിജിലന്‍സ് സംഘം ഇടപെട്ട് ഇയാളെപിടികൂടുകയായിരുന്നു. കേസില്‍ വില്ലേജ് ഓഫീസര്‍ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →