തിരൂരിൽ മകൻ, അമ്മയെ വെട്ടി കൊലപ്പെടുത്തി

.

തിരൂർ : തിരൂരിനടുത്ത് വൈലത്തൂർ കാവപ്പുരയിൽ ഒരു അമ്മയെ തന്റെ മകൻ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കാവുപുര സ്വദേശി നന്നാട്ട് അബുവിന്റെ ഭാര്യ ആമിനയാണ് (62) കൊല്ലപ്പെട്ടത്. പ്രതി, ആമിനയുടെ മകൻ മുസമ്മിൽ (32), പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 21ന് രാവിലെ ഏഴുമണിയോടെയാണ് കൊലപാതകം നടന്നത്. വൈലത്തൂർ കാവപ്പുരയിൽ ആമിനയുടെ വീട്ടിലാണ് സംഭവം നടന്നത്.

നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് അടിച്ചു.
:
പിതാവ് അബുവിനൊപ്പം പുലർച്ചെ കടയിലേക്കു പോയ ശേഷം, രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയ മുസമ്മിൽ അടുക്കളയിൽ ജോലി ചെയ്യുന്ന ആമിനയെ ആദ്യം കൊടുവാളിലൂടെ വെട്ടി. നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ആമിനയും മകളുടെ രണ്ട് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോൾ അടുക്കള ഭാഗത്ത് ആമിന കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്.

മുമ്പ് ലഹരിക്കടിമയായതിനെ തുടർന്നുള്ള ചികിത്സ തേടിയിട്ടുണ്ട്

പ്രതി മുസമ്മിൽ അവിവാഹിതനാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും മുമ്പ് ലഹരിക്കടിമയായതിനെ തുടർന്നുള്ള ചികിത്സ തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആമിനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വൈകുന്നേരം കാവപ്പുര ജുമുഅ മസ്ജിദിൽ ഖബറടക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →