പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു.

അടിമാലി : രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അബ്രാഹം ആണ് ജീപ്പ് ഓടിച്ചിരുന്നത്. പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. പന്നിയാർ കുട്ടി പുതിയ പാലത്തിനും പള്ളിക്കും സമീപമുള്ള പ്രദേശത്താണ് അപകടം നടന്നത്. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

ഗുരുതരമായി പരിക്കേറ്റ അബ്രാഹാമിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരുന്നതിനിടയിലാണ് ജീപ്പ് നിയന്ത്രണം വിട്ടത്. പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്രാഹാമിനെ എറണാകുളത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച റീന ഒളിമ്പ്യൻ കെ.എം. ബീനാ മോളുടെ സഹോദരിയാണ്.

:പന്നിയാർ കുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48) എന്നിവരാണ് ജീപ്പ് ഭരിച്ചത്. . റീന ഒളിമ്പ്യൻ കെ.എം. ബീനാ മോളുടെ സഹോദരിയാണ്. ഇവരോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന പന്നിയാർ കുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹാ (50)മിന് ഗുരുതരമായി പരിക്കേറ്റു. . മരിച്ച രണ്ടുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →