കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് ആനയെ പിടികൂടിയത്.
മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് കോടനാട് എത്തിച്ചത്.
കൊമ്പന്റെ മസ്തകത്തിൽ ഒരു അടിയോളം ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തി. മുറിവിലെ പഴുപ്പ് തുമ്പിക്കൈയിലേക്കും വ്യാപിച്ചതിനെ തുടർന്ന് ആന ഗുരുതരാവസ്ഥയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണ് കോടനാട് എത്തിച്ചത്.
പോസ്റ്റ്‌മോർട്ടം സംഘത്തിൽ വെറ്ററിനറി ഡോക്ടർമാരും തദ്ദേശ പ്രതിനിധികളും ഉൾപ്പെടുന്നു.
ആനയുടെ ചികിത്സയ്ക്കായി വനം വകുപ്പ് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മസ്തകത്തിലെ മുറിവിൽ പുഴുക്കളെ കണ്ടെത്തിയതോടെ വനം വകുപ്പ് ആനയെ പിടികൂടി ചികിത്സിക്കാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ ഏകദേശം ഒന്നര മണിക്കൂർ നീളും എന്ന് പ്രതീക്ഷിക്കുന്നു. പോസ്റ്റ്‌മോർട്ടം സംഘത്തിൽ വെറ്ററിനറി ഡോക്ടർമാരും തദ്ദേശ പ്രതിനിധികളും ഉൾപ്പെടുന്നു.
