കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമം

കാസർകോട് : കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവായ കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാസർകോട് പുത്തിഗെയിലെ ഊജംപദാവിലാണ് സംഭവം . .സൂപ്പർ മാർക്കറ്റിന്റെ മുമ്പിലാണ് ഉദയകുമാർ നിൽക്കുമ്പോൾ ആക്രമണം നടന്നത്. ഇന്നലെ (ഫെബ്രുവരി 18) രാത്രി 8.30ഓടെയായിരുന്നു ആക്രമണം നടന്നത്.

.ഊജംപദാവ് സ്വദേശികളായ ദാമോദരൻ, നാരായണൻ എന്നിവർ ചേർന്നാണ് ഉദയകുമാറിനെ ആക്രമിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടംഗ സംഘം ഇടപെട്ട ആക്രമണത്തിൽ ഉദയകുമാർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദയകുമാറിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. . പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →