വർക്കല: വർക്കല നഗരസഭാ സെക്രട്ടറി ഡി.വി.സനല്‍കുമാറിനെ കൗണ്‍സിലർമാർ റൂമില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍ തുടരുന്ന പുന്നമൂട് മാർക്കറ്റിന്റെയും അനുബന്ധ ഷോപ്പുകളുടെയും നവീകരണം നഗരസഭാ സെക്രട്ടറിയുടെ പിടിപ്പുകേടു കൊണ്ട് മുടങ്ങിയതായി ആരോപിച്ചായിരുന്നു പ്രത്ഷേധം.ഫെബ്രുവരി 14 ന് രാവിലെ 11.30ഓടെ സെക്രട്ടറിയുടെ ഓഫീസിന് മുന്നിഎത്തിയ 6 കോണ്‍ഗ്രസ് കൗണ്‍സിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും റൂമിന്റെ വാതിലടച്ച് താഴിടുകയുമായിരുന്നു.ഉച്ചയ്ക്ക് 2 മണിയോടെ സെക്രട്ടറി പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി കൗണ്‍സിലർമാരെ ബലം പ്രയോഗിച്ച് മാറ്റുകയുമായിരുന്നു
നവീകരണത്തിനായി സർക്കാർ അനുവദിച്ച ഫണ്ട് ലാപ്സായി എന്ന് കൗണ്‍സിലർമാരുടെ ആരോപണം
സെക്രട്ടറിക്ക് പരാതിയില്ലാത്തതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടർനടപടികളിലേക്ക് കടന്നിട്ടില്ലെന്ന് വർക്കല പൊലീസ് വ്യക്തമാക്കി
പത്തുമാസം മുൻപ് ടെൻഡർ സ്വീകരിച്ച കരാറുകാരൻ നിശ്ചിതകാലയളവിലും നിർമ്മാണം തുടങ്ങാതിരുന്നതോടെ നവീകരണത്തിനായി സർക്കാർ അനുവദിച്ച ഫണ്ട് ലാപ്സായി എന്നാണ് നഗരസഭാ കൗണ്‍സിലർമാർ ആരോപിക്കുന്നത്. . കിഫ്‌ബി അനുവദിച്ച 3,78,63,697രൂപ വിനിയോഗിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന് കാണിച്ച് മന്ത്രി സജി ചെറിയാന്റെ ഓഫീസില്‍ നിന്നും രണ്ടുതവണ അറിയിപ്പ് വന്നിട്ടും ഇക്കാര്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സെക്രട്ടറി ശ്രമിച്ചില്ലെന്ന് കൗണ്‍സിലർ പി.എം.ബഷീർ പറഞ്ഞു.
10ഓളം വ്യാപാരികള്‍ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്.
മാർക്കറ്റില്‍ പ്രവൃത്തിക്കുന്ന വ്യാപാരികളോട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ 10ഓളം വ്യാപാരികള്‍ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തതിനാലാണ് കരാറുകാരന് നിർമ്മാണം ആരംഭിക്കാൻകഴിയാതെ പോയത്..മാർക്കറ്റ്. നവീകരണം നടക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ടെന്നും കരാറുകാരന്റെ പ്രശ്‌നം പരിഹരിച്ചുകൊണ്ട് പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും നഗരസഭാ ചെയർമാൻ കെ.എം ലാജി പറഞ്ഞു.
വ്യാപാരികള്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് ചെയർമാൻ
നവീകരണശേഷം നിലവില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്കു തന്നെ കടകള്‍ തിരികെ ലഭിക്കുംവിധം മുൻഗണന നല്കാൻ കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതിനാല്‍ വ്യാപാരികള്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു

