ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കുവേണ്ടിയുള്ള 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതിരിക്കാൻ കേന്ദ്രസർക്കാരും മൃഗസ്നേഹികളും ഉയർത്തുന്ന ഏക വാദമാണ് നിയമത്തിലെ 11-ാം വകുപ്പ്.വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 11 പ്രകാരം വന്യജീവികളെ കെണിയില്‍പ്പെടുത്താനും പിടിക്കാനും ആവശ്യമെങ്കില്‍ വെടിവയ്ക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് അധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ .എന്നാല്‍, പ്രായോഗികമായി നടപ്പാക്കുന്നതിലെ തടസങ്ങള്‍ ഇതേ വകുപ്പില്‍തന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് ഒരു ഭേദഗതിയും ആവശ്യമില്ലെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്
1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് ഒരു ഭേദഗതിയും ആവശ്യമില്ലെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പാർലമെന്‍റിലും പുറത്തും ആവർത്തിക്കുന്നു. ഈ മാസം ആറിന് എംപിമാരായ ഹാരീസ് ബീരാൻ, എ.എ. റഹീം എന്നിവരുടെ ചോദ്യത്തിനു രാജ്യസഭയില്‍ വനംമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന കാട്ടുപന്നികള്‍ക്കും നാടൻ കുരങ്ങുകള്‍ക്കും സംരക്ഷണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എംപിമാരായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജോസ് കെ. മാണി, ആന്‍റോ ആന്‍റണി, കെ. ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എം.കെ. രാഘവൻ തുടങ്ങിയവരുടെ ഇടപെടലുകള്‍ക്കും ഇതേ ന്യായീകരണങ്ങളാണു കേന്ദ്രം നിരത്തിയത്.