തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ.നിലവാരമില്ലാത്ത ഡ്രൈവിംഗും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും ഇതിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു.
മൊബൈലില്‍ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം
പലരും റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു

