ഡല്‍ഹി: സ്ത്രീക്ക് 15 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ ഭാര്യമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമടക്കമുള്ളവ ബലാത്സംഗമായോ ക്രിമിനല്‍ കുറ്റകൃത്യമായോ കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലെങ്കിലും ഇത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. . പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പിന്നാലെ ഭാര്യ മരിച്ച കേസില്‍ വിധി പറയവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സെക്ഷൻ 376, 377 എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല.
2017ല്‍ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.യുവാവിന്‍റെ മേല്‍ ചുമത്തിയിരുന്ന സെക്ഷൻ 376, 377 എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി.
പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ വിചാരണ കോടതി ശരിവച്ചിരുന്നു.
മലദ്വാരത്തില്‍ ഉണ്ടായ സുഷിരവും പെരിടോണിറ്റിസുമാണ് യുവതിയുടെ മരണത്തിനിടയാക്കിയ കാരണമെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചിരുന്നു.തുടർന്ന് അറസ്റ്റിലായ യുവാവിനെതിരേ ചുമത്തിയ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ വിചാരണ കോടതി ശരിവയ്ക്കുകയും ഇയാപ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ വിചാരണ കോടതി ശരിവച്ചിരുന്നു.

