റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

37-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 7 മുതല്‍ പത്തുവരെ കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കാമ്പസില്‍

February 7, 2025 - 6:05 am

തൃശൂർ: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ 37-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 7 മുതല്‍ പത്തുവരെ കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കാമ്പസില്‍ നടക്കും. രാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ വിശിഷ്ടാതിഥിയാകും.

രാവിലെ പത്തു മുതല്‍ വൈകുന്നേരം ഏഴുവരെയാണു പ്രദർശനം

ദേശീയ ശാസ്ത്ര പ്രദർശനം ഫെബ്രുവരി 7ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.എ. സക്കീർ ഹുസൈൻ അധ്യക്ഷനാകും. രാവിലെ പത്തു മുതല്‍ വൈകുന്നേരം ഏഴുവരെയാണു പ്രദർശനം. 8 ന് രാവിലെ 11.45നു ഹരിതഭാവിക്കുവേണ്ടിയുള്ള സാങ്കേതിക പ്രവർത്തനം എന്ന ഫോക്കല്‍ തീം പ്രബന്ധാവതരണം പ്രഫ. ഇന്ദ്രനീല്‍ മന്നയും പ്രഫ. ഡോ. സെബാസ്റ്റ്യൻ പീറ്ററും നിർവഹിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *