പ്രഥമ ബാലഭാസ്കർ പുരസ്കാരം പിന്നണി ഗായകൻ ശ്രീനിവാസിന്

തിരുവനന്തപുരം: വിഖ്യാത വയലിനിസ്റ്റും കർണാട്ടിക് ഫ്യൂഷൻ സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ പേരില്‍ ഏർപ്പെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് പിന്നണി ഗായകൻ ശ്രീനിവാസ് അർഹനായി.നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ ബാലഭാസ്കർ പഠിച്ച തൈക്കാട് മോഡല്‍ സ്കൂളും ‘എ ഡേ വിത്ത് ബാലു’ എന്ന കൂട്ടായ്മയും സംയുക്തമായാണ് പുരസ്കാരം നല്‍കുന്നത്.ശ്രീനിവാസും മോഡല്‍ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

നടി മേനക സുരേഷ് പുരസ്കാരം കൈമാറും.

ജനുവരി 31 ന് രാവിലെ 10നു മോഡല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നടി മേനക സുരേഷ് പുരസ്കാരം കൈമാറും. പ്രിൻസിപ്പല്‍ കെ.വി.പ്രമോദ് അദ്ധ്യക്ഷത വഹിക്കും.അരുണ്‍ സുധാകർ,ഫ്രീഡാ മേരി.ജെ.എം,സി.ബാലചന്ദ്രൻ,സംഗീതജ്ഞൻ പാർവതീപുരം പത്മനാഭ അയ്യർ,ആർ.സുരേഷ് കുമാർ,വന്യജീവി ഫോട്ടോഗ്രാഫറും പൂർവ വിദ്യാർത്ഥിയുമായ ബാലൻ മാധവൻ,എല്‍.എസ്.അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →