റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് സ്വകാര്യ മദ്യ നിർമാണ ശാല : വിമര്‍ശനവുമായി കൂടുതല്‍ ഘടകകക്ഷികള്‍

January 30, 2025 - 8:04 pm

കോട്ടയം: പാലക്കാട് ബ്രൂവറി തുടക്കം മുതല്‍ എതിര്‍പ്പുയര്‍ത്തുന്ന സിപിഐക്ക് പുറമേ ആര്‍ജെഡിയും ജനതാദള്‍ മാത്യു ടി തോമസ് വിഭാഗവും രംഗത്തുവന്നു.ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് തെറ്റായ സമീപനമാണെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.മറ്റ് ഘടകകക്ഷികളുമായി ആലോചിക്കാതെ സിപിഐയുടെ ഓഫീസില്‍ മാത്രം എത്തി കാര്യങ്ങള്‍ വിശദീകരിച്ച എക്‌സൈസ് മന്ത്രി എം ബി രാജേഷിന്‌റെ പ്രവൃത്തി അനുചിതമാണ്. നയപരമായ തീരുമാനങ്ങള്‍ ഏകോപനസമിതിയില്‍ വച്ച ശേഷമാണ് മന്ത്രിസഭയ്‌ക്ക് പോകേണ്ടത്

മദ്യനയം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് മന്ത്രിസഭയില്‍ എത്തിച്ചത് ശരിയായ നിലപാടല്ല

എലപ്പുള്ളിയില്‍ സ്വകാര്യ മദ്യ നിര്‍മ്മാണ പ്ലാന്റിന് ഇടതു മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ അനുമതി നല്‍കിയ നടപടി തെറ്റായിപ്പോയെന്ന നിലപാടാണ് ഘടക കക്ഷികൾക്കുളളത്. മദ്യനയം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് മന്ത്രിസഭയില്‍ എത്തിച്ച്‌ അനുമതി നല്‍കിയത് ശരിയായ നിലപാടല്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ ഫെബ്രുവരി 2 ചേര്‍ന്ന പാര്‍ട്ടി സമിതി പ്ലാന്റ് തീരുമാനമെടുക്കുമെന്ന് വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.

മദ്യപ്ലാന്റ് അനുവദിച്ചതില്‍ ജനതദള്‍ മാത്യൂ ടി തോമസ് വിഭാഗത്തിലും ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്

ജനതദള്‍ മാത്യൂ ടി തോമസ് വിഭാഗത്തിലും മദ്യപ്ലാന്റ് അനുവദിച്ചതില്‍ ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഈ വിഷയത്തില്‍ മന്ത്രിയെ പിന്‍വലിക്കണമെന്ന് വരെ പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ മന്ത്രിമാറ്റം സംബന്ധിച്ച്‌ ചര്‍ച്ച മാത്യു തോമസ് ഇടപെട്ട് തടയുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *