വിദേശ സാമ്പത്തികസഹായങ്ങള്‍. നിർത്തിവയ്ക്കാനുളള ട്രംപ് തീരുമാനങ്ങൾ പാക്കിസ്താനെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്

ഇസ്‌ലാമാബാദ്: വിദേശസഹായങ്ങള്‍ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്.സാമ്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികള്‍ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയില്‍ അമേരിക്കൻ സാമ്പത്തികസഹായത്തില്‍ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികള്‍ നിർത്തിവയ്ക്കേണ്ടിവന്നു. സാമ്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. കൃഷി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലും പ്രതിസന്ധിയുണ്ടെന്നാണു റിപ്പോർട്ടില്‍ പറയുന്നത്.

യുക്രെയ്ൻ അടക്കം ഈ തീരുമാനത്തിന്‍റെ പ്രത്യാഘാതം നേരിടുന്നുണ്ട്.

യുഎസ് നൽകുന്ന വിദേശ സാമ്പത്തികസഹായങ്ങള്‍ 90 ദിവസത്തേക്കു നിർത്തിവയ്ക്കാനാണു ട്രംപ് നല്‍കിയിരിക്കുന്ന നിർദേശം. ട്രംപിന്‍റെ വിദേശനയവുമായി ഒത്തുപോകുന്ന സഹായപദ്ധതികള്‍ മാത്രമേ പുനരാരംഭിക്കൂ. റഷ്യൻ അധിനിവേശത്തിനെതിരേ പോരാടുന്ന യുക്രെയ്ൻ അടക്കം ഈ തീരുമാനത്തിന്‍റെ പ്രത്യാഘാതം നേരിടുന്നുണ്ട്. പല പദ്ധതികളും പുനരാരംഭിക്കില്ലെന്ന ഭീതി പാക് അധികൃതർക്കുള്ളതായി റിപ്പോർട്ടില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →