.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദേശിച്ചു. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി അപ്രായോഗികമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹർജി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കും.
ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്
നിലവിലെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ശിവരാത്രി ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ വരാനിരിക്കെ അവ തടസപ്പെടുത്താനാണു മൃഗസ്നേഹി സംഘടനയുടെ നീക്കമെന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍ ജനുവരി 23 ന് വ്യക്തമാക്കി. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്
