കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്നും കെ.സുധാകരനെ നീക്കാൻ തത്വത്തില്‍ തീരുമാനിച്ചതോടെ പകരം ആരെ നിയോഗിക്കണ മെന്ന കാര്യത്തില്‍ ഹൈക്കമാൻഡ് ചർച്ച തുടങ്ങി. കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ കടിച്ചു തൂങ്ങാനില്ലെന്നും തൻ്റെ സ്ഥാനം ജനമനസിലാണെ ന്നും ഈ കാര്യത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ സുധാകരൻ പ്രതികരിച്ചിരുന്നു.
കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള ഗ്രൂപ്പ് പോര് രാഹുല്‍ ഗാന്ധിയെ. അറിയിച്ചിട്ടുണ്ട്
വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നേരിടുന്നതിനായി കൂടുതല്‍ ഊർജ്ജ്വസ്വലനായ ഒരു അദ്ധ്യക്ഷൻ വേണമെന്ന് സംസ്ഥാനത്തെ നേതാക്കള്‍ എഐ സി.സി പ്രതിനിധി ദീപാ ദാസ് മുൻഷിയെ അറിയിച്ചിരുന്നു.. കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള ഗ്രൂപ്പ് പോരിൻ്റെ കാഠിന്യം ദീപാ ദാസ് മുൻഷി അഖിലേന്ത്യാ പ്രസിഡൻ്റ് ഖാർഗെ യെയും രാഹുല്‍ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരനെ മാറ്റാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നത്.
ക്രിസ്ത്യൻ വിഭാഗക്കാരനായ ഒരാളെ കെ.പി.സി.സി അധ്യക്ഷനാക്കാനാണ് ഹൈക്കമാൻഡിന് താല്‍പ്പര്യം.
ഈഴവ സമുദായത്തില്‍ പെട്ട സുധാകരന് പകരം ക്രിസ്ത്യൻ വിഭാഗക്കാരനായ ഒരാളെ കെ.പി.സി.സി അധ്യക്ഷനാക്കാനാണ് ഹൈക്കമാൻഡിന് താല്‍പ്പര്യം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ അധികാരകൈമാറ്റം നടത്താനാണ് തീരുമാനം. ആൻ്റോ ആൻ്റണി , ബെന്നി ബഹനാൻ എന്നിവരുടെ പേരുകള്‍ക്കാണ് മുൻതുക്കം. തനിക്ക് പകരം വിശ്വസ്തനായ സണ്ണി ജോസഫിനെ പരിഗണിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് പേർക്കും തുല്യ സാധ്യതയാണ് നിലനില്‍ക്കുന്നത്
