ഇടുക്കി : വനവിസ്തൃതി വർദ്ധിപ്പിച്ചു കൊണ്ട് അടിക്കടിയുണ്ടാകുന്ന സർക്കാർ നടപടികള്‍ അവസാനിപ്പിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുക, വന്യമൃഗ ശല്ല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര നടത്തുന്നു.
അടിമാലിയിലും കട്ടപ്പനയിലും കുമളിയിലും വരവേല്പു നൽകും .
മലയോര കർഷക ജനതയോട് എല്‍.ഡി. എഫ്. സർക്കാർ കാണിക്കുന്ന കടുത്ത അനീതിക്കെതിരെ കണ്ണൂരിലെ ഇരിക്കൂറില്‍ നിന്നും ആരംഭിക്കുന്ന മലയോര സമര യാത്രയ്ക്ക് അടിമാലിയിലും കട്ടപ്പനയിലും കുമളിയിലും വമ്പിച്ച വരവേല്പു നൽകും . യാത്രയിൽ ജിയിലെ മൂന്നു സ്വീകരണകേന്ദ്രങ്ങളിലായി 15000 പേരെ പങ്കെടുപ്പിക്കാൻ ഡി.സി.സി.നേതൃയോഗം തീരുമാനിച്ചു.
യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് സി. പി.മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ ഇ. എം.ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി,തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ,നിഷ സോമൻ,എം.ഡി.അർജുനൻ, പി.വി. സ്‌കറിയ, ബിജോ മാണി,പി.എ. അബ്ദുള്‍ റഷീദ്,അരുണ്‍ പൊടിപാറ, ഒ. ആർ.ശശി, ജി.മുനിയാണ്ടി, ആഗസ്തി അഴകത്ത്, മുകേഷ് മോഹൻ, ടി.എസ്. സിദ്ദിക്ക് പി. കെ. ചന്ദ്രശേഖരൻ, എസ്.ടി. അഗസ്റ്റിൻ, എൻ. പുരുഷോത്തമൻ, വൈ.സി. സ്റ്റീഫൻ, ആർ.ഗണേഷ്, പി.ആർ.സലികുമാർ, ജയ്സൻ കെ ആന്റണി, ജി. മുരളീധരൻ,മനോജ് മുരളി,അനീഷ് ജോർജ്, റോബിൻ കാരയ്ക്കാട്, ഷിബിലി സാഹിബ്, രാജു ഓടയ്ക്കല്‍, ജോർജ് കൂറുമ്പുറം, എസ്.വിജയകുമാർ, സി.എസ്. യശോധരൻ,പി.ഡി. ജോസഫ്, മിനി സാബു, തുടങ്ങിയവർസംസാരിച്ചു.