തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന്(ജനുവരി 22) പണിമുടക്കുന്നു. പ്രതിപക്ഷ സർവീസ് സംഘടനകള്‍ക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്ന പ്രത്യേകതയുമുണ്ട്.
സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
ജീവനക്കാരുടെ ഡിഎ അടക്കമുള്ള അവകാശങ്ങള്‍ കവരുന്ന സർക്കാർ നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
