മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് ഓഫീസറുടെ അറസ്‌റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം

കൊല്ലം: സ്‌ത്രീധന പീഡന കേസില്‍ പ്രതിയായ എസ്.ഐയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും അറസ്‌റ്റ് വൈകിപ്പിക്കുന്നത് ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം ഒരുക്കുന്നതിനെന്ന് ആക്ഷേപം.കഴിഞ്ഞ ൃനുവരി 10 വെള്ളിയാഴ്‌ചയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ക്ക് പുറമെ സ്‌ത്രീധന പീഡ‌ന നിയമത്തിലെ പ്രസക്തമായ മറ്റ് ചാർജുകളും

എസ്.ഐ അഭിഷേകിനൊപ്പം സുഹൃത്തായ വനിത എസ്.ഐ ആശയാണ് കേസിലെ മറ്റൊരു പ്രതി. സ്‌ത്രീധന പീഡനം, കുറ്റകരമായ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ക്ക് പുറമെ സ്‌ത്രീധന പീഡ‌ന നിയമത്തിലെ പ്രസക്തമായ മറ്റ് ചാർജുകളും നിലനില്‍ക്കുന്നതാണെന്ന നിരീക്ഷിച്ച്‌ ജില്ലാ കോടതി ജാമ്യം നിഷേധിച്ചിട്ടും പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതിനോ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനോ തയ്യാറാകാത്ത നിലപാട് സേനയില്‍ വിമർശനം ഉയർത്തിയിരിക്കുന്നത്.

പരാതിക്കാരിക്കെതിരെ വധഭീഷണി മുഴക്കിയതായി പരാതി

സംഭവത്തെ കുറിച്ച്‌ പൊലീസ് മേധാവിക്ക് സ്‌പെഷ്യല്‍ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി നേരത്തെ തന്നെ അയച്ചെന്നാണ് വിവരം. പ്രതിസ്ഥാനത്തുള്ള രണ്ടുപേർ പൊലീസ് ഓഫീസർമാരായതിനാല്‍ അറസ്‌റ്റിലേക്കും വകുപ്പ്തല നടപടിയിലേക്കും കടക്കുന്നത് സ്‌പെഷ്യല്‍ റിപ്പോർട്ടിന്റെ വെളിച്ചത്തിലായിരിക്കും. പ്രതികളായ പൊലീസ് ഓഫീസർമാരില്‍ ഒരാള്‍ വധഭീഷണി മുഴക്കിയതായി പരാതിക്കാരി മൊഴി നല്‍കിയിരുന്നു. വധഭീഷണിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംരക്ഷണത്തിനായി ഡി.ജി.പിയെ സമീപിക്കുമെന്നും പരാതിക്കാരിയുടെ ബന്ധുക്കള്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →