ഷർട്ട് ധരിച്ച്‌ ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഉണ്ടാകണം : ഗുരുദേവ പ്രാർത്ഥന സമാജം

ആലപ്പുഴ: ഗുരുദേവ വിശ്വാസികളുടെ മുഴുവൻ ക്ഷേത്രങ്ങളിലും ഷർട്ട് ധർരിച്ച്‌ ദർശനം നടത്താനുള്ള തീരുമാനം ഉണ്ടാകണമെന്ന് മുഹമ്മ ശ്രീ ഗുരുദേവ പ്രാർത്ഥന സമാജം യോഗം ആവശ്യപ്പെട്ടു. ഷർട്ട് വിലക്ക് ഒഴിവാക്കിയ കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹികളെയും കുമരകം കുമരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

വൈസ് പ്രസിഡന്റ് എൻ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ.അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി ലൈലാമണി, പി.ആർ.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →