തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിക്കെതിരെ സൈബര്‍ ആക്രമണം

കണ്ണൂര്‍: ക്രൈസ്തവ സഭകളെ ബിജെപി വത്കരിക്കാനുള്ള പ്രചരണം നടത്തുന്ന ക്രിസ്ത്യന്‍ തീവ്ര സംഘടകളെ വിമര്‍ശിച്ചതിന് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാമ്ബ്ലാനിക്കെതിരെ സൈബര്‍ ആക്രമണം. വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി ബിഷപ്പിനെതിരെ ഒരു വിഭാഗം വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം വിശ്വാസികള്‍ക്കിടയില്‍ ശക്തമാണ്.

ഇതിന് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയ്ക്ക് മറ്റു ചില സമുദായങ്ങളിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും അതിനാലാണ് സഭകളിലെ കാവിവത്കര ണത്തെ അദ്ദേഹം എതിര്‍ക്കുന്നതെന്നുമാണ് വിവാദ പോസ്റ്റുകളിലെ പ്രതിപാദ്യം.ഇതോടെ ഏതൊക്കെ തരത്തില്‍ ബിഷപ്പിനെ എതിര്‍ക്കാമോ ആ തരത്തിലൊക്കെയുള്ള കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതിന് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വൈദികര്‍ക്കും ബിഷപ്പു മാര്‍ക്കുമെതിരെ അഴിച്ചുവിടുന്ന പ്രചരണങ്ങൾക്കെതിരെയാണ് മാര്‍ പാംബ്ലാനി പ്രതികരിച്ചത്.

ക്രൈസ്തവ വിഭാഗങ്ങള്‍ ബിജെപിയുമായി അടുക്കണമെന്ന നിലപാടാണ് ചില തീവ്ര ക്രിസ്ത്യന്‍ സംഘടനകള്‍ കാലങ്ങളായി പുലര്‍ത്തുന്നത്.ഇതിനു വിപരീതമായി ദേവാലയങ്ങളിലോ ക്രൈസ്തവ സ്ഥാപനങ്ങളിലോ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സിപിഎം നേതാക്കളെ ക്ഷണിച്ചാല്‍ അതിനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം അഴിച്ചുവിടുന്നതായിരുന്നു ഇവരുടെ രീതി.അതിന് നേതൃത്വം നല്‍കുന്ന വൈദികര്‍ക്കും ബിഷപ്പു മാര്‍ക്കുമെതിരെ പ്രചരണം അഴിച്ചുവിടുന്നതും പതിവായിരുന്നു. ഇതിനെതിരെയാണ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ പാംബ്ലാനി ശക്തമായി പ്രതികരിച്ചത്.

സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രവര്‍ത്തികളെ എതിര്‍ക്കുകതന്നെ ചെയ്യുമെന്നും ആര്‍ച്ച്‌ ബിഷപ്പ്

ഇത്തരം സംഘടനകള്‍ സഭയ്ക്കുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കണമെന്നും അതേസമയം ഇവര്‍ സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ ചെയ്യുന്ന പ്രവര്‍ത്തികളെ എതിര്‍ക്കുകതന്നെ ചെയ്യുമെന്നും ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയുമാണ്.അതിനിടെ പാലക്കാട് ഉള്‍പ്പെടെ മണിപ്പൂര്‍ മിനി മോഡല്‍ ആക്രമണം അരങ്ങേറിയത് ഇത്തരം സംഘടനകളുടെ നിലപാടുകള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →