തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് പണമുണ്ടെന്നും എന്നാല്‍ ജഡ്ജിമാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ അവരുടെ കയ്യില്‍ കാശില്ലെന്നും വിമര്‍ശിച്ച്‌ സുപ്രീംകോടതി.ജഡ്ജിമാര്‍ക്ക് ശമ്ബളവും പെന്‍ഷനും നല്‍കുന്നതിനെ അവഗണിച്ച്‌ തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

മഹാരാഷ്ട്രയിലെയും ഡല്‍ഹിയിലെയും സാമ്പത്തിക വാഗ്ദാനങ്ങൾ ബെഞ്ച് ചൂണ്ടിക്കാട്ടി

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി പ്രഖ്യാപിച്ച മഹാരാഷ്ട്രയുടെ ‘ലഡ്കി ബഹിന്‍’ പദ്ധതിയും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡല്‍ഹിയില്‍ എഎപിയും കോണ്‍ഗ്രസും നടത്തുന്ന സമാനമായ സാമ്പത്തിക വാഗ്ദാനങ്ങളും ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തെ ജസ്റ്റിസുമാര്‍ക്ക് അപര്യാപ്തമായ ശമ്പളവും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കുന്നതിനെക്കുറിച്ച്‌ ആശങ്ക ഉന്നയിച്ച്‌ ഓള്‍ ഇന്ത്യ ജഡ്ജസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജഡ്ജിമാര്‍ക്ക് ശമ്പളം നല്‍കുന്നതിനെക്കുറിച്ച്‌ പറയുമ്പോള്‍ സംസ്ഥാനങ്ങള്‍ പലപ്പോഴും സാമ്പത്തിക പരിമിതികള്‍ ഉദ്ധരിക്കാറുണ്ട്.എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍, ‘ലഡ്കി ബഹിന്‍’ സംരംഭം പോലുള്ള സൗജന്യങ്ങളുടെ പ്രഖ്യാപനങ്ങളും ഡല്‍ഹിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സമാനമായ സാമ്പത്തിക വാഗ്ദാനങ്ങളും ഞങ്ങള്‍ കാണുന്നുണ്ട്. ഇവിടെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആളുകള്‍ക്ക് മാസം 2,100 രൂപയോ 2,500 രൂപയോ വീതം നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി 2,100 രൂപ സഹായം പ്രഖ്യാപിച്ചപ്പോൾ കോണ്‍ഗ്രസ് 2,500 രൂപ സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കി.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ സഹായം നല്‍കുന്ന ‘മുഖ്യ മന്ത്രി മഹിളാ സമ്മാന്‍ യോജന’ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു എഎപിയെ നേരിടാന്‍ ഡല്‍ഹി കോണ്‍ഗ്രസും സമാനമായ പദ്ധതി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →