മണിപ്പുർ കലാപം : ബിജെപിക്ക് നിക്ഷിപ്ത താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ഡല്‍ഹി: മണിപ്പുരില്‍ കലാപം അവസാനിക്കാത്തതില്‍ ബിജെപിക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആവർത്തിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജധർമം പാലിക്കാത്ത പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ കുറ്റത്തില്‍നിന്ന് രക്ഷപ്പെടാൻ ആകില്ലെന്ന് സമൂഹ മാധ്യമമായ എക്സില്‍ അദ്ദേഹം കുറ്റപ്പെടുത്തി. കാങ്പോക്പി ജില്ലയില്‍ ജനക്കൂട്ടം പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസ് അക്രമിച്ചതിനു പിന്നാലെയാണ് ഖാർഗെ എക്സില്‍ പോസ്റ്റിട്ടത്

600 ദിവസം പിന്നിട്ട കലാപം വ്യാപിക്കുകയാണ്.

ഇംഫാല്‍ ഈസ്റ്റ് ജില്ലയുടെ അതിർത്തിയിലുള്ള സൈബോള്‍ ഗ്രാമത്തില്‍ നിന്ന് കേന്ദ്രസേനയെ നീക്കംചെയ്യുന്നതില്‍ പോലീസ് സൂപ്രണ്ട് പരാജയപ്പെട്ടുവെന്നാരോപിച്ചായിരുന്നു ആക്രമണം. കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ്ക്കുശേഷം ഇതുവരെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാത്തതെന്നും ഖാർഗെ ചോദിച്ചു. 600 ദിവസം പിന്നിട്ട കലാപം വ്യാപിക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഇല്ലാതായി.പ്രധാനമന്ത്രിയുടെ അസാന്നിധ്യം മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ ഖേദപ്രകടനത്തിന്‍റെ മാറ്റ് കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →