റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരിച്ചെന്ന്‌ ആശുപത്രി അധികൃതർ വിധിയെഴുതിയ അറുപത്തിയഞ്ചുകാരനായ ഉല്‍പെ ജീവിതത്തിലേക്കു തിരിച്ചെത്തി

January 3, 2025 - 5:44 am

കോല്‍ഹാപൂർ: മഹാരാഷ്‌ട്രയില്‍ ആശുപത്രി അധികൃതർ മരിച്ചെന്ന്‌ വിധിയെഴുതിയ അറുപത്തിയഞ്ചുകാരൻ ജീവനോടെ തിരിച്ചെത്തി.കോലാപുർ ജില്ലയിലെ പാണ്ടുരംഗ് ഉല്‍പെ എന്നയാളെ കഴിഞ്ഞ ഡിസംബർ 16ന് ഹൃദയാഘാതത്തെത്തുടർന്ന് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

സ്പീഡ് ബ്രേക്കറിന്‍റെ മുകളിലൂടെ കടന്നുപോകവേ ഉല്‍പെയുടെ വിരലുകള്‍ അനങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു.

ഇദ്ദേഹം മരിച്ചെന്നു ഡോക്ടർമാർ പറഞ്ഞതിനാല്‍ ബന്ധുക്കള്‍ ‘മൃതദേഹം’ ആംബുലൻസില്‍ കയറ്റി വീട്ടിലേക്കു യാത്ര തിരിച്ചു. എന്നാല്‍, വാഹനം റോഡിലെ സ്പീഡ് ബ്രേക്കറിന്‍റെ മുകളിലൂടെ കടന്നുപോകവേ ഉല്‍പെയുടെ വിരലുകള്‍ അനങ്ങുന്നതായി ഇവരുടെ ശ്രദ്ധയില്‍പെട്ടു.
തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ഇദ്ദേഹത്തിന് രണ്ടാഴ്ച നീണ്ട ചികില്‍സ നല്‍കുകയും ചെയ്തു. ഇവിടെവച്ച്‌ ആൻജിയോപ്ലാസ്റ്റിയും ചെയ്ത ഉല്‍പെ ഇപ്പോള്‍ പഴയ ജീവിതത്തിലേക്കു തിരിച്ചുവന്നെന്നും ബന്ധുക്കള്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *