ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും

.ഡല്‍ഹി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും ഒരു ഡീസല്‍-ഇല‌‌ക്ട്രിക് അന്തര്‍വാഹിനിയും 2025 ജനുവരി 15ന് മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. സൂറത്ത്, നീലഗിരി എന്നീ കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍ വാഹിനി യുമാണു കമ്മീഷന്‍ ചെയ്യുക.ആധുനിക വ്യോമയാന സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന നീലഗിരിക്കും സൂററ്റിനും ചേതക്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, സീ കിംഗ് എന്നിവയുള്‍പ്പെടെ നിരവധി ഹെലികോപ്റ്ററുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്.helicoptrs ,carry,

ലോകത്തിലെ ഏറ്റവും ശബ്ദരഹിതവും ബഹുമുഖവുമായ ഡീസല്‍-ഇല‌ക്ട്രിക് അന്തര്‍വാഹിനികളിലൊന്നാണ് വാഗ്ഷീര്‍,

കല്‍വാരി-ക്ലാസ് പ്രോജക്റ്റ് 75ന് കീഴിലുള്ള ആറാമത്തെ സ്‌കോര്‍പീന്‍-ക്ലാസ് അന്തര്‍വാഹിനിയായ വാഗ്ഷീര്‍, ലോകത്തിലെ ഏറ്റവും ശബ്ദരഹിതവും ബഹുമുഖവുമായ ഡീസല്‍-ഇല‌ക‌്ട്രിക് അന്തര്‍വാഹിനികളിലൊന്നാണ്. കപ്പലുകളും അന്തര്‍വാഹിനിയും പൂര്‍ണമായും മുംബൈയിലെ മാസഗാവ് ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍ (എംഡിഎല്‍) രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →