തിരുവനന്തപുരം: സ്വകാര്യ പരിപാടികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി വിശദ മാർഗരേഖ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടം ഗൗരവമായി കാണേണ്ടതുണ്ട്.
കൊച്ചിയിലുണ്ടായ വീഴ്ചകള്‍ക്കെതിരെ കർശനമായ നടപടിയുണ്ടാകും
പൊതു പരിപാടികളില്‍ സുരക്ഷാ പരിശോധനകള്‍ കൃത്യമായി നടക്കാറുണ്ടെങ്കിലും ഇത്തരം സ്വകാര്യ പരിപാടികളില്‍ അത് കൃത്യമായി നടക്കാറില്ല. ആവശ്യമായ കരുതല്‍ നിർബന്ധമായും ഇത്തരം ചടങ്ങളുകള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കൊച്ചിയിലുണ്ടായ വീഴ്ചകള്‍ക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
