തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ കഴിഞ്ഞ വർഷം 930 മിന്നല്‍ പരിശോധനകള്‍ നടത്തി. പരിശോധനകളിൽ സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 44 പേരെ അറസ്റ്റ് ചെയ്തു. 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്‍റുമാരും ഇഉൾപ്പടെ 44 പേർ
റവന്യു വകുപ്പില്‍നിന്ന് 16 ഉം തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ആറും മോട്ടോർ വാഹനം, വാട്ടർ അഥോറിറ്റി, ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, സിവില്‍ സപ്ലൈസ്, പൊതുമരാമത്ത്, രജിസ്ട്രേഷൻ, പോലീസ്, ആരോഗ്യം, വൈദ്യുതി, കൃഷി, എന്നീ വകുപ്പുകളില്‍നിന്നും ഓരോന്നു വീതവും കേസുകളാണു റിപ്പോർട്ട് ചെയ്തത്. കൂടാതെ കാസർഗോഡ് കേന്ദ്ര സർവകലാശാല, കേന്ദ്ര തൊഴില്‍ വകുപ്പ് എന്നിവിടങ്ങളില്‍നിന്നും ഓരോ ട്രാപ്പ് കേസുകളും റിപ്പോർട്ട് ചെയ്തു
34 ട്രാപ്പ് കേസുകൾ
34 ട്രാപ്പ് കേസുകളിലായി റവന്യൂ വകുപ്പിലെ 20 പേരെയും, തദ്ദേശ സ്വയംഭരണ വകുപ്പിലെ 10 പേരെയും, ആരോഗ്യം, രജിസ്ട്രേഷൻ വകുപ്പുകളില്‍നിന്നു രണ്ടു പേരെ വീതവും മോട്ടോർ വാഹനം, വാട്ടർ അഥോറിറ്റി, ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, സിവില്‍ സപ്ലൈസ്, പൊതുമരാമത്ത്, പോലീസ്, വൈദ്യുതി, കൃഷി എന്നീ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെയും രണ്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു


