.മോസ്കോ: കസാഖിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്. റഷ്യയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ സത്യം മൂടിവയ്ക്കാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം.
പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച് മാപ്പു പറഞ്ഞിരുന്നു.
നേരത്തെ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണതില്‍ റഷ്യന്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ അലിയേവിനോടു മാപ്പു പറഞ്ഞിരുന്നു. റഷ്യന്‍ പ്രതിരോധ സേന അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടതാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച് മാപ്പു പറഞ്ഞത്.അതേസമയം, അപകടത്തിന്‍റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തിട്ടില്ല
വിമാനത്തില്‍ ഉണ്ടായിരുന്ന 38 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
2024 ഡിസംബർ 25 ബുധനാഴ്ച അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് ഗ്രോസ്നിയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. 29 പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്