മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍

. ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍ അംഗം വി.ആര്‍.
. മഹിളാമണി .മുതിര്‍ന്ന സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ്റെ വിലയിരുത്തല്‍.സാമൂഹിക പ്രശ്‌നമായി കണ്ട് ഇക്കാര്യത്തില്‍ പരിഹാരം കാണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ സമിതികള്‍ ഈ വിഷയം ഗൗരവത്തിലെടുക്കണം. കൂട്ടായ ആലോചനകളിലൂടെ ക്രിയാത്മകമായ പരിഹാരം കണ്ടെത്തണം

ഒറ്റപ്പെടല്‍ അവരുടെ മാനസിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു

കുമിളി വ്യാപാരഭവനില്‍ നടന്ന ഇടുക്കി ജില്ലാതല വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പരാതിക്കാരില്‍ ചിലര്‍ വിധവകളും മക്കളില്ലാത്തവരുമാണ്. മറ്റുള്ളവർക്കൊപ്പം മക്കളുമില്ല. ഇത്തരം സാഹചര്യങ്ങളിലുണ്ടാവുന്ന ഒറ്റപ്പെടല്‍ അവരുടെ മാനസിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി വനിതാ കമ്മീഷന്‍ പറഞ്ഞു.

അയല്‍വാസികളുടെ കലഹങ്ങളും അദാലത്തില്‍ പരാതിയായി എത്തി

ഭൂമി സംബന്ധമായതും അതിരു തര്‍ക്കവുമായി ബന്ധപ്പെട്ട അയല്‍വാസികളുടെ കലഹങ്ങളും അദാലത്തില്‍ പരാതിയായി എത്തി. ആകെ 48 കേസുകളാണ് പരിഗണിച്ചത്. 13 പരാതികളില്‍ പരിഹാരം കണ്ടു. അഞ്ച് കേസുകളില്‍ റിപ്പോര്‍ട്ട് തേടി. ഒരു കേസ് ജില്ലാ നിയമ സഹായ അതോറിറ്റിക്ക് അയച്ചതായും വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →