ഉത്തർപ്രദേശിൽ മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

.പിലിഭിത്: ഉത്തർപ്രദേശിലെ പിലിഭിത്തില്‍ മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. പഞ്ചാബിലെ ഗുരുദാസ്പുരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ചവരാണു കൊല്ലപ്പെട്ട തീവ്രവാദികള്‍. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെസെഡ്‌എഫ്) സംഘടനയില്‍പ്പെട്ട വാരീന്ദർ സിംഗ് (23), ഗുർവിന്ദർ സിംഗ് (25), ജഷാൻപ്രീത് സിംഗ് (18) എന്നിവരാണു കൊല്ലപ്പെട്ടത്.രണ്ട് എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ തീവ്രവാദികളില്‍നിന്നു കണ്ടെടുത്തു.

പോലീസ് സംഘത്തെ കണ്ട് തീവ്രവാദികളാണ് ആദ്യം വെടിവയ്പ് നടത്തിയത്.

പിലിഭിത്തിലെ പുരാൻപുർ മേഖലയില്‍ ഡിസംബർ 23 ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.യുപി, പഞ്ചാബ് പോലീസ് സംയുക്തമായാണു തീവ്രവാദികളെ നേരിട്ടത്. കൊല്ലപ്പെട്ടവർ ഗുരുദാസ്പുർ ജില്ലയിലെ കലാൻപുരിലുള്ളവരാണ്. പോലീസ് സംഘത്തെ കണ്ട് തീവ്രവാദികളാണ് ആദ്യം വെടിവയ്പ് നടത്തിയത്. തുടർന്ന് പോലീസ് സംഘം തിരിച്ചുവെടിവച്ചതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു.

പാക്കിസ്ഥാന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണിത്

കലാൻപുരിലെ ബക്ഷിവാല പോലീസ് പോസ്റ്റിനു നേർക്ക് ഈ മാസം 18ന് ഗ്രനേഡ് ആക്രമണം നടത്തിയത് കൊല്ലപ്പെട്ട തീവ്രവാദികളാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം കെസെഡ്‌എഫ് ഏറ്റെടുത്തിരുന്നു.പാക്കിസ്ഥാന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണിത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്‍ജീത് സിംഗ് നിതയാണ് കെസെഡ് എഫ് തലവൻ. സംഘടനയുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഗ്രീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജസ്‌വിന്ദർ സിംഗ് മന്നു ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →