കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാനുളള നീക്കത്തില്‍ നിന്നും സർക്കാരുകള്‍ പിന്തിരിയണമെന്ന് മല്‍സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാള്‍സ് ജോർജ്

കൊച്ചി: കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്ര വകുപ്പ് മന്ത്രി മനോഹർ ലാല്‍ഖട്ടറുമായി ചർച്ച നടത്തി. കാസർക്കോട്ടെ ചീമേനിയും, തൃശൂരിലെ ചാലക്കുടിയുമാണ് ഇതിനു പറ്റിയ സ്ഥലമെന്ന് കേന്ദ്രത്തിന്റെ താല്പര്യം അറിയിച്ചതായാണ് വിവരം. തോറിയം ധാരാളമായി ലഭിക്കുന്ന കൊല്ലം- ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്ത് സ്ഥാപിക്കാനാണ് കേരള സർക്കാരിന്റെ നീക്കം. ഇതിനുളള സ്ഥഥലം ലഭ്യമാക്കുന്നമെന്നറിയിച്ച്‌ കഴിഞ്ഞ വർഷം മന്ത്രി കൃഷ്ണൻകുട്ടി കേന്ദ്ര ഈർജ്ജ വകുപ്പിനെ സമീപിച്ചിരുന്നു.

വികസിത രാജ്യങ്ങള്‍ സ്ഥാപിച്ച ആണവ നിയലങ്ങള്‍ . എങ്ങിനെ ഡീകമീഷൻ ചെയ്യുമെന്ന് തലപുകച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുളളത്

ലോകമെമ്പാടും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധങ്ങള്‍ ഉയരുകയും വികസിത രാജ്യങ്ങള്‍ തന്നെ ഞങ്ങള്‍ സ്ഥാപിച്ച ആണവ നിയലങ്ങള്‍ തന്നെ എങ്ങിനെ ഡീകമീഷൻ ചെയ്യുമെന്ന് തലപുകച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. ചെർണോബില്ലിനും ഫുക്കുഷിമക്കും ശേഷം ആണവ നിലയങ്ങള്‍ക്കെതിരായി ഒരു പൊതു സമവായം ലോകത്തുയർന്നുവന്നിട്ടുമുണ്ട്. പരിസ്ഥതി സംബന്ധമായി ഈയിടെ ബാകുവില്‍ ചേർന്ന കോപ്പ്-29 സമ്മേളനമടക്കം ഈ വിഷയത്തിലുള്ള നിതാന്തജാഗ്രത തുടരാൻ നമ്മോടാവശ്യപ്പെടുന്നുമുണ്ട്. വികസിതമായ ഒരിടതുപക്ഷെ നിലപാടില്‍ ആണവ നിലയങ്ങള്‍ക്ക് സ്ഥാനമില്ലെന്നിരിക്കെ കേരളത്തില്‍ അവ സ്ഥാപിക്കാനുള്ള നീക്കം ദുരുപദിഷ്ഠമാണ്.

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ പരിസ്ഥിതിവിരുദ്ധവും ഇടതുപക്ഷനിലപാടുകള്‍ക്ക് വിരുദ്ധവുമാണ്.

2018-ലെ പ്രളയത്തില്‍ രക്ഷാപ്രവർത്തനം നടത്തിയ മഝ്യത്തൊഴിലാളികള്‍ക്കുനല്‍കിയ സ്വീകരണത്തില്‍ തുടർന്നങ്ങോട്ടുള്ള കേരളവികസനമെന്നത് പരിസ്ഥിതി സൗഹൃദപരമായിരിക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാട് വീൺ വാക്കാണെന്നു തെളിയിക്ക പ്പെട്ടിരിക്കുകയാണ്. തീരദേശ ഹൈവേ, കെ-റെയില്‍, മലയോര ഹൈവേ, പുനർഗേഹം, തീരദേശ പരിപാലന നിയമം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം പുലർത്തുന്ന നിലപാടുകള്‍ പരിസ്ഥിതിവിരുദ്ധവും ഇടതുപക്ഷനിലപാടുകള്‍ക്കനുരോധവുമല്ലതന്നെ.

ചീമേനിയിലും, കോതമംഗലത്തും ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുളള നീക്കത്തെ ചെറുത്തു പരാജയപ്പെടുത്തിയ ഒരു പാരമ്പര്യവും കേരളത്തിനുണ്ട്.

അതിന്റെ തുടർച്ചയായി വേണം പുതിയ നീക്കത്തേയും നോക്കിക്കാണാൻ. വിധ്വംസകമായ ബ്ലൂഇക്കോണമി നയം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തെ പിൻപറ്റുന്നതിനുപകരം കേരളത്തിന്റെ ജനിതക വൈവിധ്യതയേയും ജനസംഖ്യയേയും കണക്കിലെടുത്തുള്ള ഒരു വികസന പരിപ്രേക്ഷ്യമാണ് നാം ആഗ്രഹിക്കുന്നത്. ചീമേനിയിലും, കോതമംഗലത്തും ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുളള നീക്കത്തെചെറുത്തു പരാജയപ്പെടുത്തിയ ഒരു പാരമ്പര്യവും കേരളത്തിനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →