പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: പാർലമെന്റ് വളപ്പില്‍ സംഘർഷത്തിനിടെ രണ്ട് ബി.ജെപി എം.പിമാർക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ക്കായി പൊലീസ് പാർലമെന്റ് സുരക്ഷാ വിഭാഗത്തെ സമീപിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിക്കും.

ബി.ജെ.പി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു

എം.പിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജ്പുത് എന്നിവരെ രാഹുല്‍ മനപൂർവം പരിക്കേല്‍പ്പിച്ചു എന്നു കാണിച്ച്‌ ബി.ജെ.പി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ലോക്കല്‍ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് കൈംബ്രാഞ്ചിന് കൈമാറി.അതിനിടെ പാർലമെന്റ് വളപ്പില്‍ ബി.ജെ.പി എം.പിമാർ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് മോശമായി പെരുമാറിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് നിയമോപദേശം തേടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →