തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ കോടതി വളപ്പിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുനെല്‍വേലി ജില്ലാ കോടതിക്കു മുന്നില്‍ . ആളുകള്‍ നോക്കിനില്‍ക്കെ ഏഴംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മായാണ്ടി (38) എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടു ത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ തിരുനെല്‍വേലി സിറ്റി പൊലീസ് പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച അരിവാളും വെട്ടുകത്തിയും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തി.
കോടതിക്കു മുന്നില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.
2024 ജിസംബർ 20 വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. തിരുനെല്‍വേലി കീലാനത്തം സ്വദേശിയായ മായാണ്ടി രാജാമണി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാനാണ് മായാണ്ടി ജില്ലാ കോടതിയില്‍ എത്തിയത്. എന്നാല്‍ കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കാറിലെത്തിയ ഏഴംഗ സംഘം ഇയാളെ വെട്ടിവീഴ്ത്തുകായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മായാണ്ടിയെ പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. കോടതിക്കു മുന്നില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.
രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ മൂന്നു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു
മായാണ്ടിയുടെ നിലിവളി കേട്ടു കോടതിക്കുള്ളില്‍നിന്നു പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കാർ പിന്തുടർന്നു. വൈകാതെ പ്രതികളിലൊരാളെ പിടികൂടി. ഇയാളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു മൂന്നു പേരെയും പിടികൂടിയത്. സംഭവസ്ഥലം സന്ദർശിച്ച തിരുനെല്‍വേലി സിറ്റി പൊലീസ് കമ്മീഷണർ രൂപേഷ് കുമാർ മീണ രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ മൂന്നു പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി അറിയിച്ചു.
അഭിഭാഷകരും കോടതി ജീവനക്കാരും പ്രതിഷേധിച്ചു.
കോടതിക്ക് മുന്നില്‍ പട്ടാപകല്‍ നടന്ന കൊലപാതകത്തില്‍ അഭിഭാഷകരും കോടതി ജീവനക്കാരും പ്രതിഷേധിച്ചു. കോടതിക്കു മുന്നില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്