സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി

.തിരുവനന്തപുരം | സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി. ജല വിഭവ വകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് അണലി പാമ്പിനെ കണ്ടെത്തിയത്. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോള്‍ പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്. ഹൗസ് കീപ്പിംഗ് വിഭാഗം വനം വകുപ്പിനെ വിവരമറിയിച്ചു. സഹകരണവകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലായിരുന്നു പാമ്പ്

ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്ന് താഴേക്കിറങ്ങി കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →