ഡല്‍ഹി : കേന്ദ്രസർക്കാർ ഇന്ന് (16.12.2024)ലോക്‌സഭയില്‍ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം മാറ്റിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാള്‍ ബില്‍ ഡിസംബർ 16 ന് അവതരിപ്പിക്കുമെന്നാണ് ആദ്യം അറിയിച്ചത്. ലോക്‌സഭയുടെ ബിസിനസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.
20 വരെയാണ് പാർലമെന്റ് ശീതകാല സമ്മേളനം
എന്നാല്‍, പുതുക്കിയപ്പോള്‍ ഇത് ഒഴിവാക്കി. 20 വരെയാണ് പാർലമെന്റ് ശീതകാല സമ്മേളനം. അതേസമയം, ഭരണഘടന സംബന്ധിച്ച സംവാദം രാജ്യreson ,not clear,സഭയില്‍ ഇന്നും നാളെയുമായി നടക്കും. കേന്ദ്രമന്ത്രി ജെ.പി. നദ്ദ രാജ്യസഭയിലെ ചർച്ചയ്‌ക്ക് ഇന്ന് തുടക്കമിടും. ലോക്‌സഭയില്‍ വെള്ളി, ശനി ദിവസങ്ങളിലായി ചർച്ച നടന്നിരുന്നു.
ബില്ലിനെതിരെ കോണ്‍ഗ്രസ് നിയമപോരാട്ടം നടത്തും
ബില്ലിനെതിരെ കോണ്‍ഗ്രസ് നിയമപോരാട്ടം നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. പാർലമെന്റില്‍ എതിർക്കും. അപ്രായോഗികമായ ആശയമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, ബില്ലിനെ പിന്തുണച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി