ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി : ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത

ഡല്‍ഹി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. ഡിസംബർ 15 ന് വൈകീട്ട് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദിസനായകയെ കേന്ദ്രമന്ത്രി എല്‍ മുരുഗന്‍ സ്വീകരിച്ചു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സന്ദര്‍ശിക്കും.

വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ദിസനായകെ കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് നയതന്ത്ര ചര്‍ച്ച നടത്തുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സന്ദര്‍ശിക്കും. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയും ധന സഹമന്ത്രിയും ദിസനായകയ്‌ക്കൊപ്പം ഉണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ദിസനായകയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ സന്ദര്‍ശനത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →