തൊടുപുഴ: ജനദ്രോഹം മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ ബഫർ സോണും നിർമ്മാണ നിരോധനവും അടിച്ചേല്‍പ്പിച്ച ഇടതു സർക്കാർ ഈ ബില്ലുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ കർഷകരെ അണിനിരത്തി അതി ശക്തമായ സമരം സംഘടിപ്പിക്കും.
അങ്കം കുറിയ്ക്കാൻ കേരളത്തിലെ കോണ്‍ഗ്രസ് സന്നദ്ധമായതായി എ.ഐ.സി.സി. സെക്രട്ടറി .
കേന്ദ്രസംസ്ഥാന സർക്കാരുകള്‍ക്കെതിരെ അങ്കം കുറിയ്ക്കാൻ കേരളത്തിലെ കോണ്‍ഗ്രസ് സന്നദ്ധമായതായി എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹൻ പറഞ്ഞു.മിഷൻ 25ന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകൻ,
ഇ.എം.ആഗസ്തി, റോയി കെ. പൗലോസ്, എ.കെ. മണി, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി.ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷസോമൻ, സി.പി. കൃഷ്ണൻ, പി.വി. സ്‌കറിയ, സിറിയക് തോമസ്, ഇന്ദു സുധാകരൻ, എം.ഡി. അർജുനൻ, ഷാജി പൈനാടത്ത്, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി തുടങ്ങിയവർ സംസാരിച്ചു