ദില്ലിയിൽ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉറച്ച വോട്ടുബാങ്കായ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്താൻ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാള്‍ വാഗ്ദാനം ചെയ്‌തു.

പെണ്‍മക്കളുടെ വിവാഹത്തിന് ഒരുലക്ഷം നല്‍കും

കോണ്‍ഡ്ലി മണ്ഡലത്തിലെ നവ്നീത് എന്ന ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ സന്ദ‌ർശനം നടത്തി ഭക്ഷണവും കഴിച്ച ശേഷമാണ് പ്രഖ്യാപനം. ഓട്ടോ ഡ്രൈവർമാരുടെ പെണ്‍മക്കളുടെ വിവാഹത്തിന് ഒരുലക്ഷം നല്‍കും. 2500 രൂപ യൂണിഫോം അലവൻസ്, സവാരി ബുക്ക് ചെയ്യുന്ന ആപ് സൗകര്യം, കുട്ടികള്‍ക്ക് സർക്കാർ സ്‌പോണ്‍സേർഡ് കോച്ചിംഗ് എന്നിവയും വാഗ്ദാനം ചെയ്‌തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →