.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.
സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കമാന്‍ഡര്‍ പറഞ്ഞു.
അല്‍ ജുലാനി അല്‍~ഖ്വയ്ദയുമായുള്ള ദീര്‍ഘനാളത്തെ ബന്ധം ഉപേക്ഷിച്ചാണു പുതിയ സംഘടന രൂപീകരിച്ചത്
2011ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് വിമതരുടെ നിയന്ത്രണത്തില ദേശങ്ങളില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണം വന്നിരുന്നു. ബഹുഭൂരിപക്ഷം സ്ത്രീകളും കൈയും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറച്ചാണ് വസ്ത്രംധരിക്കുന്നത്. വിമത നേതാവായ അബു മുഹമ്മദ് അല്‍ ജുലാനി അല്‍~ഖ്വയ്ദയുമായുള്ള ദീര്‍ഘനാളത്തെ ബന്ധം ഉപേക്ഷിച്ചാണു പുതിയ സംഘടന രൂപീകരിച്ചത്.
അമേരിക്കയുടെ ഒത്താശയോടെയാണ് പ്രസിഡണ്ട് ആകാനൊരുങ്ങുന്നത്.
മുന്‍പ് പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക തലക്ക് വിലയിട്ട ഭീകരനാണ് ജുലാനി. ഇപ്പോള്‍ അമേരിക്കയുടെ ഒത്താശയോടെയാണ് സിറിയന്‍ പ്രസിഡണ്ട് ആകാനൊരുങ്ങുന്നത്. ഭീകര ലിസ്ററില്‍ നിന്ന് എടുത്ത് കളയാന്‍ ബ്രിട്ടനും ഒത്തുകൂടി. സിറിയന്‍ പ്രസിഡന്റിനെ നാട് കടത്തിയത്തിന്റെ പേരില്‍ യൂറോപ്യന്‍ന്മാര്‍ ഇപ്പോള്‍ നെഞ്ചിലേറ്റുന്ന അവസ്ഥയിലേയ്ക്കു നീങ്ങുമ്പോള്‍ ഭാവി എന്താകുമെന്നും കണ്ടറിയണം.