ശബരിമല: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത്. 20 ലക്ഷത്തിനടുത്ത് തീർഥാടകർ . മണ്ഡലകാല ആരംഭം മുതല്‍ ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 19, 35,887 പേരാണ്ർ ദർശനം നടത്തിയിട്ടുളളത്.
വരും ദിവസങ്ങളിലും തീർഥാടകരുടെ എണ്ണത്തില്‍ വർധനവുണ്ടാകാനാണ് സാധ്യത
മരക്കൂട്ടം മുതല്‍ തീർത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്. അപൂർവ്വം ചില നേരമൊഴിച്ചാല്‍ വലിയ നടപ്പന്തല്‍ തീർഥാടകരെ കൊണ്ട് നിറഞ്ഞ നിലയാണ് ഉള്ളത്. ഉഷ്ണ കാലാവസ്ഥ തീർഥാടകരെ ഏറെ വലയ്ക്കുന്നുണ്ട്. മണ്ഡല പൂജയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ വരും ദിവസങ്ങളിലും തീർഥാടകരുടെ എണ്ണത്തില്‍ വർധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്