ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് അവസാനിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
പഞ്ചാബിലെ ശംഭു അതിര്‍ത്തിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, രാഷ്ട്രീയേ തര സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പഞ്ചാബിലെ ശംഭു അതിര്‍ത്തിയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചത്.
ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
മാര്‍ച്ചിന് അനുമതി നിഷേധിച്ച ഹരിയാന സര്‍ക്കാര്‍, അംബാല് ജില്ലയില്‍ ഇന്റര്‍നെറ്റ് വിഛേദിക്കുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു..അതേസമയം ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.