വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആർ.പ്രദീപിനും സ്പീക്കർ എൻ.എൻ. ഷംസീറിന്‍റെ ഉപഹാരം നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ദിവസങ്ങളോളം ചർച്ചയായ നീല ട്രോളി ബാഗ് ഇതോടെ വീണ്ടും ചർച്ചയായി.

കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു

പാലക്കാട് ഉപഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു. ഈ വിവാദത്തില്‍ സിപിഎമ്മില്‍നിന്ന് ഏറ്റവും കൂടുതല്‍ വിമർശനം നേരിടേണ്ടി വന്ന രാഹുലിന് ഉള്‍പ്പെടെ സ്പീക്കർ നീല ട്രോളി ബാഗ് സമ്മാനമായി നല്‍കിയതോടെയാണ് ‘ട്രോളി ബാഗ്’ വീണ്ടും ചർച്ചയായത്.

ബാഗിന് നീല നിറമായത് യാദൃച്ഛികം

ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു നീല ട്രോളി ബാഗില്‍ സമ്മാനിച്ചത്. പുതുതായി എത്തുന്ന എല്ലാ എംഎല്‍എമാർക്കും ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ബാഗിന് നീല നിറമായത് യാദൃച്ഛികമാണെന്നുമാണ് സ്പീക്കറുടെ ഓഫീസിന്‍റെ വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →