ഡല്‍ഹി: സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ടില്‍ (ഡിപിആർ) നിരവധി പോരായ്മകളുണ്ട്. അവ പരിശോധിച്ച് ഡിപിആർ പുതുക്കി സമർപ്പിക്കാൻ സതേണ്‍ റെയില്‍വേ കേരള റെയില്‍ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനോട് (കെആർഡിസിഎല്‍) ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ സുരക്ഷ ഉറപ്പാക്കാൻ “കവച് ‘ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കണം.
സില്‍വർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജില്‍ ആയിരിക്കണമെന്നും നിലവിലുള്ള റെയില്‍വേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം ട്രാക്കുകള്‍ നിർമിക്കാനെന്നും റെയില്‍വേ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാൻ “കവച് ‘ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കണം.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കണം
പദ്ധതി നടപ്പാക്കുന്നതില്‍ നേരിട്ടേക്കാവുന്ന സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കണം. കൂടാതെ ഇലക്ട്രിഫിക്കേഷൻ, ഡ്രൈനേജ് സിസ്റ്റം തുടങ്ങിയവയുടെ കാര്യത്തിലും ഡിപിആറില്‍ മാറ്റം വരുത്താൻ റെയില്‍വേ നിർദേശിച്ചതായി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി
