ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറിനു സമീപമുള്ള ദാചിഗാം വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.എ കാറ്റഗറി ഭീകരനായ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ഗന്ദർബാലില്‍ ടണല്‍ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ക്യാമ്പിനു നേർക്കുണ്ടായ ആക്രമണത്തില്‍ ജുനൈദ് പങ്കാളിയായിരുന്നു. ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ കാഷ്മീർ സ്വദേശിയായ ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →