തമിഴനാട് വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു

വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടിലെ വില്ലുപുരത്ത് പ്രളയദുരിതാശ്വാസം വിതരണം ചെയ്യാനെത്തിയ വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു. ഇന്നലെ (04.12.2024) ഇരുവല്‍പേട്ടിലെ പ്രളയമേഖലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

മനസാന്നിധ്യം കൈവിടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി

പ്രളയത്തില്‍ ഒറ്റപ്പെട്ട തങ്ങളെ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച്‌ ജനക്കൂട്ടം മന്ത്രിയെ വളയുന്നതിനിടെ ഒരു സംഘം ചെളിവാരിയെറിയുകയായിരുന്നു. മന്ത്രിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മാത്രമല്ല പോലീസ് സംഘത്തിന്‍റെ വസ്ത്രങ്ങളിലും ചെളിപുരണ്ടു. എങ്കിലും മനസാന്നിധ്യം കൈവിടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയ ശേഷമാണു മന്ത്രി പൊന്മുടി മടങ്ങിയത്.ഒരു രാഷ്‌ട്രീയനേതാവും കുടുംബാംഗങ്ങളുമാണ് സംഭവത്തിനു പിന്നിലെന്ന് ചെന്നൈയില്‍ മന്ത്രി പി.കെ. ശേഖർ ബാബു ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →