കെഎസ്‌എആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ കാറും കെഎസ്‌എആർടിസി ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു മൂന്നു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് കളർകോട് വച്ച് അപകടത്തില്‍പ്പെട്ടത്. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ കാർ റോഡിലേക്ക് കയറ്റുന്നതിനിടെ ബസിലിടിക്കുക യായിരുന്നു. കാറിലുണ്ടായിരുന്ന ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.

ഏഴ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്

2024 ഡിസംബർ 2 ന് രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ), ദേവാനന്ദ് (മലപ്പുറം), ശ്രീദീപ് (പാലക്കാട്) എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. ഏഴ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്

കനത്ത മഴയില്‍ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിപ്പോയതാകാം അപകടകാരണമെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ

. കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂരില്‍നിന്ന് കായംകുളത്തിനു പോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. കനത്ത മഴയില്‍ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിപ്പോയതാകാം അപകടകാരണമെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →