പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ക്രിമിനലുകള്‍ക്ക് ഒത്താശ പാടുന്നുവെന്ന വിമർശനവുമായി വി ടി ബല്‍റാം

ചേവായൂര്‍ : കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം.
ക്രിമിനലുകള്‍ക്ക് ഒത്താശ പാടുന്ന സമീപനം കോഴിക്കോട്ടെ പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും വി ടി ബല്‍റാം പറഞ്ഞു. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ സിപിഎമ്മിന് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷ് ഒത്താശ ചെയ്‌തെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണ സദസിലായിരുന്നു വി ടി ബല്‍റാമിന്റെ രൂക്ഷ വിമര്‍ശനം

ചേവായൂര്‍ പൊലീസ് സ്റ്റേഷന് മുന്‍ വശത്തായിരുന്നു ജനകീയ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്.

ഏതെങ്കിലും ബാങ്ക് കണ്ട് വളര്‍ന്നുവന്നതല്ല കോണ്‍ഗ്രസ് എന്നും തോളിലെ നക്ഷത്രവും കാക്കി ഉടുപ്പും അധികകാലം കാണില്ലെന്നുമാണ് എസിപിക്കെതിരായ ബല്‍റാമിന്റെ വിമര്‍ശനം. ചേവായൂര്‍ പൊലീസ് സ്റ്റേഷന് മുന്‍ വശത്തായിരുന്നു ജനകീയ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമാണ് ഉദ്ഘാടനം ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →