ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയില്‍ കണ്ടെത്തി

ബെയ്ജിം​ഗ് : ചൈനയില്‍ ഏകദേശം 83 ബില്യണ്‍ യുഎസ് ഡോളർ വിലയുള്ള (7ലക്ഷം കോടി രൂപ) 1,000 മെട്രിക് ടണ്‍ സ്വർണ ആയിര് നിക്ഷേപം കണ്ടെത്തി. സെൻട്രല്‍ ചൈനയിലാണ് ഈ വിലയേറിയ നിക്ഷേപമുള്ളത്. 900 മെട്രിക് ടണ്ണുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയായിരുന്നു ഇതിനുമുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

ദശലക്ഷക്കണക്കിന് വർഷങ്ങള്‍കൊണ്ട് പാറകള്‍ക്കിടയില്‍ രൂപംകൊണ്ടതാണ്

ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തനുസരിച്ച്‌ പ്രാഥമിക പരിശോധനയില്‍ രണ്ട് കിലോമീറ്റർ ആഴത്തില്‍ 40 ഗോള്‍ഡ് വെയിനുകള്‍ ആണ് കണ്ടെത്തിയിട്ടുളളത്. ഇതില്‍ കൂടുതല്‍ ആഴത്തില്‍ (മൂന്ന് കിലോ മീറ്റർ) വരെ സ്വർണ നിക്ഷേപം ഉണ്ടാകാം എന്നാണ് ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കല്‍ ബ്യൂറോ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങള്‍കൊണ്ട് പാറകള്‍ക്കിടയില്‍ രൂപംകൊണ്ടതാണ് ഈ സ്വർണ നിക്ഷേപം.

സ്വർണ വിപണിയിലെ ചൈനയുടെ ആധിപത്യം പല മടക്കാക്കി ഉയർത്തും

ചൈനയുടെ സ്വർണ വ്യവസായ രംഗത്തിന് വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന കണ്ടെത്തലാണിത്. നിലയില്‍ ആഗോള സ്വർണ ഉദ്പാദനത്തില്‍ പത്ത് ശതമാനമാണ് ചൈനയുടെ സംഭാവന. 2024ല്‍ 2000 ടണ്ണിലധികം കരുതല്‍ ശേഖരമാണ് ചൈനയുടെ കൈവശമുള്ളത്. പുതിയ കണ്ടുപിടുത്തം അവരുടെ സ്വർണ വിപണിയിലെ ആധിപത്യം പല മടക്കാക്കി ഉയർത്തുമെന്നുമാണ് വിലയിരുത്തലുകള്‍.

..
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →