റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

November 28, 2024 - 5:14 am

കോഴിക്കോട് : എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്..ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) 2024 നവംബർ 27 ന് ഉച്ചയോടെലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി യതാണെന്നാണ് പൊലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നവംബർ 24നാണ് ഫസീലയും തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫും മുറിയെടുത്തത്.

നവംബർ 24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജില്‍ ഫസീലയും തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫും മുറിയെടുത്തത്. 27 ന് മുറിയുടെ വാതില്‍ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതര്‍ നടക്കാവ് പൊലീസില്‍ വിവരമറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി പത്തു മണിയോടെ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയില്ല.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച്‌ സംസാരിച്ചു. തുടര്‍ന്നു പുറത്തിറങ്ങിയ ഇയാള്‍ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് കണ്ടെത്തി. സനൂഫിനായി അന്വേഷണം നടക്കുകയാണെന്നു നടക്കാവ് പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *